ഇർശാദിയ്യ മീലാദ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം
മുണ്ടക്കയം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇർശാദിയ്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹാപ്പി മീലാദ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം. സെപ്റ്റംബർ 25, 26, 27 തീയതികളിലായി നടന്ന വിവിധ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിലായി നടന്ന കോൺഫറൻസിന്റെ ഭാഗമായി പ്രഭാഷണങ്ങൾ, മെഗാ ദഫ് മത്സരം, സാംസ്കാരിക സമ്മേളനം, ദിക്ർ മജ്‌ലിസ്, ഖാദിരിയ്യ റാത്തീബ്, പ്രാർത്ഥനാ സദസ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം, ഹുസൈൻ നിസാമി മാന്നാർ, നിസാമുദ്ദീൻ അസ്ഹരി കുമ്മനം എന്നിവർ വിവിധ ദിവസങ്ങളിലായി പ്രഭാഷണം നടത്തി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച മെഗാ ദഫ് മത്സരം ശ്രദ്ധേയമായി. പ്രവാചകസ്നേഹവും ആത്മീയചൈതന്യവും വിളിച്ചോതിയ സാംസ്കാരിക സമ്മേളനവും ദിക്ർ മജ്‌ലിസും വിശ്വാസികൾക്ക് ആത്മീയാനുഭവമായി.
സമാപന ദിവസത്തിൽ സംഘടിപ്പിച്ച സ്നേഹസന്ദേശ റാലി ലിയാഖത് സഖാഫി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രഭാഷണം, ദിക്ർ ഹൽഖ, പ്രാർത്ഥനാ സദസ് എന്നിവയോടെ മൂന്ന് ദിവസങ്ങളിലായി നടന്ന ഹാപ്പി മീലാദ് കോൺഫറൻസിന് സമാപനമായി.
പ്രവാചകചര്യയും സ്നേഹസന്ദേശവും സമൂഹത്തിൽ പ്രചരിപ്പിക്കുക, മതസൗഹാർദവും ആത്മീയ മൂല്യങ്ങളും ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
റഫീഖ് അഹ്‌മദ് സഖാഫി, മിഖ്ദാദ് തങ്ങൾ,അബ്ദുനാസർ മൗലവി, ഇസ്മായിൽ മൗലവി, ഹബീബ് മൗലവി,റഷീദ് മുസ്‌ലിയാർ, അബ്ദു സ്സലാം ബാഖവി, അബ്ദുറഊഫ് മൗലവി, ഉവൈസ് ഖാസിമി, നജീബ് ബാഖവി, ആഷിക് ബാഖവി, അനസ് മദനി, അൻവർ സിദ്ദിഖി, ശിഹാബ് സഖാഫി കാക്കാനാട്, മിദ് ലാജ് അഹ്സനി, ഫായിസ് ഹികമി,ഖലീൽ റഹ്മാൻ നിസാമി, സൈനുദ്ദീൻ മുസ്‌ലിയാർ, അബ്ദുറഹ്മാൻ സഖാഫി,സൈതലവി നിസാമി അഫ്സൽ സഖാഫി,ks രാജു, പി എസ് സുരേന്ദ്രൻ, ഷമീർ കൂരി പാറ, ബെന്നി നെയ്യൂർ, ഫൈസൽ മോൻ,സലീം വിലങ്ങുപാറ, അബ്ദുൽ അസീസ്,നസീം അസ്ഹരി, ജാഫർ അദനി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.



0 അഭിപ്രായങ്ങള്‍