പ​മ്പാ​വാ​ലി സ്വ​ദേ​ശി മോ​ഷ​ണ​ക്കേ​സി​ൽ വ​ട​ശേ​രി​ക്ക​ര​യി​ൽ അ​റ​സ്റ്റി​ൽ.

 





എ​രു​മേ​ലി: പ​മ്പാ​വാ​ലി സ്വ​ദേ​ശി മോ​ഷ​ണ​ക്കേ​സി​ൽ വ​ട​ശേ​രി​ക്ക​ര​യി​ൽ അ​റ​സ്റ്റി​ൽ. മോ​ഷ്ടി​ച്ച​ത് 22,500 രൂ​പ​യും സി​സി​ടി​വി​യു​ടെ വൈ​ഫൈ മോ​ഡ​വും വാ​ച്ച്, ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ, ഒ​രു ക​ത്തി എ​ന്നി​വയ്ക്കു. പ​മ്പാ​വാ​ലി എ​രു​ത്വാ​പ്പു​ഴ അ​ണി​യ​റ സു​മേ​ഷ് മോ​ഹ​ന​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റാ​ന്നി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ട്ട​യം വെ​സ്റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. വ​ട​ശേ​രി​ക്ക​ര​യി​ൽ മ​ണി​യാ​റ്റ് പ്ലാ​സ​യ്ക്ക് സ​മീ​പം ഫ്രൂ​ട്ട് സ്റ്റാ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട ചി​ല വ​സ്തു​ക്ക​ളാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്.

പെ​രു​നാ​ട് പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്‌ടർ മി​ഥു​ൻ അ​ശോ​ക്, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ വി​ജേ​ഷ്, സി​പി​ഒ​മാ​രാ​യ അ​ക്ഷ​യ് വേ​ണു, അ​രു​ൺ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘം എ​രു​മേ​ലി​യി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍