ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രെ ല​ക്ഷ്യ​മി​ട്ട് വാ​റ്റു​ചാ​രാ​യം വി​ൽ​പ്പ​ന.കണമലയില്‍ യുവാവ് അറസ്റ്റില്‍

 



ക​ണ​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രെ ല​ക്ഷ്യ​മി​ട്ട് വാ​റ്റു​ചാ​രാ​യം വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ളെ പൊ​ലിസ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ല​മു​ള വി​ല്ലേ​ജി​ൽ നാ​രാ​ണം​തോ​ട് കൊ​ന്ന​ത്ത് വീ​ട്ടി​ൽ വി​നോ​ദ് കു​മാ​ർ (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​ന് നി​ല​യ്ക്ക​ൽ ര​ണ്ടു​തോ​ട് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വാ​റ്റു​ചാ​രാ​യം ക​ണ്ടെ​ത്തി. പൊ​ലിസി​നെ ക​ണ്ട ഇ​യാ​ൾ സ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന വാ​റ്റു​ചാ​രാ​യം ഉ​പേ​ക്ഷി​ച്ച് വ​ന​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെര​ച്ചി​ലി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നി​ല​യ്ക്ക​ൽ പൊ​ലിസ് സ്റ്റേ​ഷ​ൻ എ​സ്ഐ ​മി​ഥു​ൻ അ​ശോ​ക്, എ​എ​സ്ഐ ​പ്ര​കാ​ശ്, സീ​നി​യ​ർ സി​പി​ഒമാ​രാ​യ അ​ഭി​ലാ​ഷ്, സു​രേ​ഷ്, വി​മ​ൽ, ആ​ന്‍റ​ണി, ര​തീ​ഷ്, സി​പി​ഒ മാ​രാ​യ സു​ജി​ത്, അ​നീ​ഷ്, സ​ച്ചി​ൻ, വി​ഷ്ണു, സു​ധി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​തി​യെ റാ​ന്നി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍