ഓൺലൈൻ കെണിയിൽ മുണ്ടക്കയത്ത് യുവാവിന് നഷ്ടമായത് 38000 രൂപാ..

 



ഓൺലൈൻ കെണിയിൽ മുണ്ടക്കയത്ത് യുവാവിന് നഷ്ടമായത് 38000 രൂപാ.. പരാതി നൽകാൻ എത്തിയപ്പോൾ ഹെല്പ് ലൈൻ നമ്പർ നൽകി മുണ്ടക്കയം പോലീസ് ഒഴിവാക്കി വിട്ടതായും ആക്ഷേപം 


മുണ്ടക്കയം: ഓൺലൈൻ കെണിയിൽ യുവാവിന് നഷ്ടമായത് 38,000 രൂപ. മുണ്ടക്കയം ഇഞ്ചിയാനി തെക്കേമുറി ജയ്രാജിനാണ് പണം നഷ്ടപെട്ടത്. കഴിഞ്ഞ നവംബർ ആറിന് വൈകുന്നേരത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്നുമാണ് 10000 രൂപാ വെച്ചു രണ്ട് തവണയും 18000 രൂപയും ആണ് നഷ്ടപെട്ടത്.

ഫ്ളിപ് കാർട്ടിന്റെ ബോണസ് കാർഡ് പരസ്യത്തിൽ ക്ലിക്ക് ചെയ്തതാണോ എന്നും സംശയമുണ്ട്.

കൽക്കട്ട സ്വദേശിക്കാണ് പണം പോയിരിക്കുന്നത്. രണ്ടു തവണ യുറോ നെറ്റ് എന്ന അക്കൗണ്ടിലേക്കും.. പിന്നീട് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ്.. പണം പോയിരിക്കുന്നത്.

മുണ്ടക്ക


യം സ്റ്റേഷനിൽ പരാതിയുമായി പോയപ്പോൾ... ഹെല്പ് ലൈനിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു നടപടിയെടുക്കാം എന്നാണ്.. ഓൺലൈനിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു റിപ്പോർട്ട്‌ സ്റ്റേഷനിൽ വന്നപ്പോൾ ഒരു ലക്ഷം രൂപയിൽ കുറവുള്ള തട്ടിപ്പിന് എഫ് ഐ ആർ ഇടാൻ സാധിക്കില്ലെന്നു പറഞ്ഞതായും ജയ്രാജ് പറയുന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍