നാടിനെ നടുക്കിയ പ്രളയം മനുഷ്യ ജീവനുകള്‍ കവര്‍ന്നൊഴുകിയിട്ട് അഞ്ചുവര്‍ഷങ്ങള്‍.

 




നാടിനെ നടുക്കിയ പ്രളയം മനുഷ്യ ജീവനുകള്‍ കവര്‍ന്നൊഴുകിയിട്ട് അഞ്ചുവര്‍ഷങ്ങള്‍.


അജീഷ് വേലനിലം




മുണ്ടക്കയം: നാടിനെ നടുക്കിയ പ്രളയം മനുഷ്യ ജീവനുകള്‍ കവര്‍ന്ന് ഒഴുകിയിട്ട് അഞ്ചുവര്‍ഷങ്ങള്‍.ഇന്നും പരിഭവവും വേദനകളും മാറാതെ മലയോരനാട്. ദുരന്തം ഉണ്ടായിട്ട്് അഞ്ചാം വര്‍ഷം പൂര്‍ത്തിയാവുമ്പോഴും സ്വന്തം നാട് വിട്ടോടേണ്ടി വന്ന ദുരിതങ്ങള്‍ക്ക് പരിഹാരമാകാതെ അലയുന്ന മനുഷ്യര്‍ സമൂഹത്തിനു മുന്നില്‍ ചോദ്യചിഹ്നമാകുകയാണ്.

2021 ന് ശേഷം ഓരോ മഴയും കൂട്ടിക്കല്‍ നിവാസികളുടെ നെഞ്ചില്‍ തീകോരിയിടുകയാണ് മുന്നറിയിപ്പുകളും ജാഗ്രാതാ നിര്‍ദ്ദേശങ്ങളും ഇപ്പോഴും പതിവുപോലെയെത്തുന്നുണ്ട്.

 

പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ജീവിതസമരത്തില്‍ പോരാടി നാട് ഒരു പരിധിവരെ പുനസ്ഥാപിക്കപ്പെട്ടു. എങ്കിലും ദുരന്തം നാടിനെ വികസനത്തില്‍ പതിറ്റാണ്ടോളം പിന്നോട്ടടിച്ചു.  


അഞ്ച് വര്‍ഷം മുമ്പ് ഉണ്ടായ ദുരന്തം കാവാലി ഒട്ടലാങ്കല്‍ (വാളാക്കുന്നേല്‍) മാര്‍ട്ടിന്‍ (റോയി - 47), ഭാര്യ സിനി (35), മക്കള്‍ സ്‌നേഹ (13), സോന (10), സാന്ദ്ര (9) മാര്‍ട്ടിന്റെ മാതാവ് ക്ലാരമ്മ ജോസഫ് (65)

ന്മ പ്ലാപ്പള്ളിയില്‍ ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ (45) മകന്‍ അലന്‍ (14), പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (48) ഇളംകാട് ഓലിക്കല്‍ ഷാലറ്റ് (29)

 ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസിലി (50)ഇടുക്കി ജില്ലയില്‍ പൂവഞ്ചി ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മക്കളായ അമീന്‍ (10), അംന (7), ഫൗസിയുടെ സഹോദരന്‍ കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഹ്‌സാന (8), അഹിയാന്‍ (4) സച്ചു ഷാഹുല്‍ (7) ചിറയില്‍ ഷാജി (55) കൊക്കയാര്‍ ചേപ്ലാംകുന്നേല്‍ ആന്‍സി സാബു (50).എന്നിവരെയാണ് കവര്‍ന്നെടുത്തത്.


 കൂട്ടിക്കല്‍ പഞ്ചായത്തിന്റെ വാര്‍ഡ് ഒന്ന് ഒഴികെ 12 വാര്‍ഡുകളിലും പ്രളയം നാശം വിതച്ചു. മുണ്ടക്കയം കൂട്ടിക്കല്‍, കൊക്കയാര്‍ വില്ലേജുകളില്‍ 255 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 2538 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ പാലം ഉള്‍പ്പെടെ പ്രധാന നാല് പാലങ്ങളും, ഗ്രാമീണ മേഖലയില്‍ നടപ്പാലങ്ങള്‍ ഉള്‍പ്പെടെ 17 പാലങ്ങളും തകര്‍ന്നു.

അഞ്ചാം വര്‍ഷത്തിലും പൊതുപ്രശ്‌നങ്ങള്‍ക്ക് എല്ലാത്തിനും പൂര്‍ണ്ണമായും പരിഹാരം കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.നിരവധി ചെറിയ പാലങ്ങളുള്‍പ്പെടെ ഇനിയും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.


കൊക്കയാര്‍ പഞ്ചായത്തില്‍ തീരദേശത്ത് രണ്ട് കുടുംബങ്ങള്‍ ഇപ്പോഴും വഴിസൗകര്യം പോലുമില്ലാതെ തകര്‍ന്ന വീടുകളിലാണ് കഴിയുന്നത് സാങ്കേതിക പിഴവുകളുടെ പേരില്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചില്ല. പുല്ലകയാറിന്റെ തീരത്തുള്ള വീടുകള്‍ വാസയോഗ്യമല്ലെന്ന് റവന്യു അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്.


ദുരന്തത്തില്‍ മരിച്ചവരെ അനുസ്മരിക്കുവാന്‍ ഇന്ന് കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ അനുസ്മരണ യോഗം ചേരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍