ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ സേ​ഫ് സോ​ൺ പ​ദ്ധ​തി ‌എ​രു​മേ​ലി​യി​ൽ ആ​രം​ഭി​ച്ചു

 





എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ സേ​ഫ് സോ​ൺ പ​ദ്ധ​തി ‌എ​രു​മേ​ലി​യി​ൽ ആ​രം​ഭി​ച്ചു. ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം എ​രു​മേ​ലി ശ​ബ​രി ഹോ​മി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് സേ​ഫ് സോ​ൺ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

എ​രു​മേ​ലി-​ക​ണ​മ​ല, എ​രു​മേ​ലി-​പൊ​ൻ​കു​ന്നം, എ​രു​മേ​ലി-​മു​ണ്ട​ക്ക​യം, ക​ണ​മ​ല-​അ​ഴു​ത തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലാ​ണ് 24 മ​ണി​ക്കൂ​റും സേ​വ​ന​മു​ള്ള​ത്. ഏഴ് സ്ക്വാ​ഡു​ക​ൾ തീ​ർ​ഥാ​ട​ന​കാ​ലം തീ​രു​ന്ന​തു​വ​രെ നി​ര​ത്തി​ലു​ണ്ടാ​വും. കൂ​ടാ​തെ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ദ്രു​ത​ക​ർ​മ സം​ഘ​വും സ​ജ്ജ​മാ​ണ്. സേ​ഫ് സോ​ൺ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന പാ​ത​ക​ളി​ലെ 24 ആ​ശു​പ​ത്രി​ക​ളെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ 44 ആ​ശു​പ​ത്രി​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നേ​രി​ട്ട് വി​ളി​ക്കാ​വു​ന്ന 27 ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​ന​വും സ​ജ്ജ​മാ​ണ്.

ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ കോ​ട്ട​യം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ഷീ​ബ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ആ​ർ​ടി​ഒ ഡി. ​ജ​യ​രാ​ജ്, കൊ​ല്ലം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ശ​ങ്ക​ര​പ്പി​ള്ള, കാ​ഞ്ഞി​ര​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ശ്രീ​ജി​ത്ത്, ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഷാ​ന​വാ​സ് ക​രിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സേ​ഫ് സോ​ൺ ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ: ഇ​ല​വു​ങ്ക​ൽ: 9400044991, 9562318181, എ​രു​മേ​ലി: 9496367974, 8547639173, കു​ട്ടി​ക്കാ​നം: 9446037100, 8547639176.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍