എരുമേലിയിലെ കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന 310 കുപ്പി ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു

 എരുമേലിയിൽ 

കൊറിയർ പാഴ്സലിൽ വൻ ലഹരിവേട്ട


എരുമേലി: 

എരുമേലിയിലെ കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന 310 കുപ്പി ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു


. നിരോധിത ലഹരിമരുന്നുകളുടെ ഗണത്തിൽപ്പെടുന്ന മേഫൻടെർമിനെ സൾഫേയേറ്റ് ഇൻജെക്ഷൻ ആണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്.

റോഡ് മാർഗമുള്ള പരിശോധനകൾ ശക്തമായതോടെ പോലീസിന്റെ കണ്ണുവെട്ടിച്ച് കൊറിയർ സർവീസുകൾ വഴി ലഹരിവസ്തുക്കൾ എത്തിക്കാനുള്ള മാഫിയ നീക്കമെന്നാണ് പ്രാഥമിക നിഗമനം.


തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനായി എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പാഴ്സൽ അയച്ചവരെയും കൈപ്പറ്റാനെത്തേണ്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.

 കണ്ടെടുത്ത 310 ഓളം ബോട്ടിൽ മരുന്നുകൾ തുടർനടപടികൾക്കായി കോട്ടയം ഡ്രഗ് കൺട്രോൾ ബോർഡിന് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍