കാഞ്ഞിരപ്പള്ളിയില്‍ കോട്ടയം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് 28ന് തിരിതെളിയും.




കാഞ്ഞിരപ്പള്ളി​:കൗമാരകലയുടെ പൂരത്തിന് കാഞ്ഞിരപ്പള്ളി ഒരുങ്ങി. കോട്ടയം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് 28ന് തിരിതെളിയും. 30, ഡിസംബർ1,2 തിയതികളിലായി വിവിധ വേദികളിൽ മത്സരങ്ങൾ അരങ്ങേറും.പ്രതിഭകളെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് ഹയർസെക്കന്ററി സ്‌കൂളിലാണ് പ്രധാനവേദി. സെന്റ്‌മേരീസ് ഹയർസെക്കന്ററി സ്‌കൂൾ, മഹാജൂബിലിഹാൾ, പേട്ട ഗവ.ഹൈസ്‌കൂൾ, എ.കെ.ജെ.എം.ഹയർ സെക്കന്ററി സ്കൂൾ, എൻ.എച്ച്.എ യു.പി.സ്‌കൂൾ, മൈക്ക ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ. 13 സബ് ജില്ലകളിൽ നിന്നായി അയ്യായിരത്തിലധികം പ്രതിഭകൾ പങ്കെടുക്കും. 249 ഇനങ്ങളിലാണ് മത്സരങ്ങൾ. 28ന് രാവിലെ കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ അണിനിരക്കുന്ന ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.തുടർന്ന് സെന്റ്‌ ഡോമിനിക് ഹയർസെക്കന്ററി സ്‌കൂളിൽ ഉദ്ഘാടന സമ്മേളനം നടക്കും. ആദ്യദിനം രചനാമത്സരങ്ങൾ, മോഹിനിയാട്ടം, കേരളനടനം ഗോത്രകലകൾ എന്നീ ഇനങ്ങൾ അരങ്ങേറും. കുട്ടികൾക്ക് താമസിക്കുന്നതിനായി സ്‌കൂളുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിസംബർ 2ന് വൈകിട്ട് 4നാണ് സമാപനസമ്മേളനവും സമ്മാനവിതരണവും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍