ഡ്രൈവർ കം അറ്റൻഡന്റ്
കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി കരാർ
അടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനത്തിന് നവംബർ ആറ് ഉച്ചക്ക് രണ്ടിന് കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത: പത്താം ക്ലാസ് വിജയം. എൽ. എം.വി ലൈസൻസുള്ള, മികച്ച ശാരീരികക്ഷമതയും പക്ഷിമൃഗാദികളെ കൈകാര്യം ചെയ്ത പരിചയമുള്ളവരും ആയിരിക്കണം. ഫോൺ: 0481-256376.
ലബോറട്ടറി ടെക്നീഷ്യൻ
കോട്ടയം: കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിലെ ലബോറട്ടറി ടെക്നീഷ്യൻ താത്കാലിക നിയമനത്തിന് നവംബർ ആറ് ഉച്ചയ്ക്ക് ഒന്നരയ്ക്കു കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. യോഗ്യത : പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം, വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി നടത്തുന്ന ലബോറട്ടറി കോഴ്‌സ് വിജയം. ഉദ്യോഗർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 04812 563726
ഇമെയിൽ :cruktym.ahd@Kerala.gov.in



0 അഭിപ്രായങ്ങള്‍