ചോറ്റിയിൽ കാർ ഇടിച്ച് കയറി ആത്മഹത്യ ശ്രമം നടത്തി അപകടം ഉണ്ടാക്കിയ യുവാവ് റിമാൻഡിലായി.
മുണ്ടക്കയം: ചോറ്റിയിൽ ഞായറാഴ്ച രാവിലെ വാഹനാപകടം മനപ്പൂർവം ഉണ്ടാക്കിയ കൂട്ടിക്കൽ , തേൻപുഴ പുത്തൂർ വീട്ടിൽ ഷാലോം (27) നെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു . അമിതവേഗതയിൽ കാർ ഓടിച്ച യുവാവ് ആത്മഹത്യ ചെയ്യണം എന്ന ലക്ഷ്യത്തോടെ സ്വയം അപകടത്തിൽപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്നും അമിത വേഗതയിൽ കാറുമായി പാഞ്ഞ ഇയാൾ ഭിത്തിയിലോ മരങ്ങളിലോ ഇടിച്ചു മരിക്കാനായിരുന്നു ലക്ഷ്യം വച്ചത്. എന്നാൽ യാത്രയിൽ അതിനൊന്നും കഴിഞ്ഞില്ലന്നും ചോറ്റിയിൽ എത്തിയപ്പോൾ ആക്സിലേറ്ററിൽ കാൽ ചവിട്ടി കണ്ണടച്ച് ഇരിക്കുകയായിരുന്നു
വെന്ന് യുവാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
മുന്നിലുണ്ടായിരുന്ന കാറിലും ഓട്ടോ റിക്ഷയിലും തട്ടിയതോടെ പിന്നാലെ വന്ന ആറോളം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 14 പേർക്ക് പരിക്കേറ്റിരുന്നു . പരിക്കേറ്റ ഷാലോം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുണ്ടക്കയം എസ്. ഐ. അനന്തു തമ്പിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
സംഭവത്തിൽ മുണ്ടക്കയം പോലീസ് ഇയാൾക്കെതിരെ മനപ്പൂർവ്വമുള്ള നരഹിത്യ ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവാവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

.jpg)

0 അഭിപ്രായങ്ങള്‍