പട്ടികജാതി കുടുംബങ്ങൾക്കായുള്ള പട്ടികജാതി വികസന വകുപ്പിന്റെ തനത് ഭവന പദ്ധതിക്ക് നവംബർ 16 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം

 




തനത് ഭവന പദ്ധതിക്ക് അപേക്ഷിക്കാം


കോട്ടയം: പട്ടികജാതി കുടുംബങ്ങൾക്കായുള്ള പട്ടികജാതി വികസന വകുപ്പിന്റെ തനത് ഭവന പദ്ധതിക്ക് നവംബർ 16 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷകർ 70 വയസ്സിനു താഴെ പ്രായം ഉള്ള വിവാഹിതരായിരിക്കണം. 50 വയസിന് മുകളിൽ പ്രായം ഉള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും.
 
 വരുമാന പരിധി മൂന്നുലക്ഷം രൂപ. സ്വന്തം പേരിലോ, ഭാര്യ/ ഭർത്താവിന്റെ പേരിലോ ഭവനനിർമാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം; ഗ്രാമപരിധിയിൽ രണ്ടു സെന്റ്, നഗര പരിധിയിൽ ഒന്നരസെന്റ് ഭൂമി കുറഞ്ഞത് വേണം.

അപേക്ഷ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസിലും എല്ലാ ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കു ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. കോട്ടയം- 0481-2562503.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍