ചങ്ങനാശേരി:
ബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 113 വര്‍ഷം കഠിനതടവും 3,25,000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂര്‍ സ്വദേശിയായ വി.എസ്. ബബീഷിനെ(43)യാണ് കോടതി ശിക്ഷിച്ചത്. മണിമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ്. സൈമ ശിക്ഷ വിധിച്ചത്. അതിജീവിതയുടെ രണ്ടാനച്ഛനായ പ്രതി 12 വയസില്‍ താഴെമാത്രം പ്രായമുള്ള അതിജീവിതയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിഴ ഒടുക്കാന്‍ പ്രതി തയാറായില്ലെങ്കില്‍ ഏഴു വര്‍ഷവും ആറു മാസവും അധിക തടവ് അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നല്‍കുവാനും കോടതി വിധിയില്‍ പ്രസ്താവിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.


0 അഭിപ്രായങ്ങള്‍