Latest News
Loading...

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

 


മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.


മുണ്ടക്കയം:  40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ  ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി ബിജുമോൻ റിപ്പോർട്ട് അവതരിപ്പിക്കും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എൻ പീതാംബരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ജീരാജ് , ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസമ്മ ജോൺ , ഗ്രാമപഞ്ചായത്ത് അംഗം താര മോബി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരും പൊതുപ്രവർത്തകരുമായ എം.ജി രാജു , സുലോചന സുരേഷ്, ചാർലി കോശി, കെ. എസ് രാജു , അനൂപ് പൂവത്തോലി, പി. യു അൻസാരി, ഷാജി അറത്തിൽ , സിജു കൈതമറ്റം, രാജീവ് അലക്സാണ്ടർ, വിവിധ യൂണിയൻ ഭാരവാഹികളായ എസ്. അനൂപ്, സി.എ നിയാസ്, ഷമീർ വി മുഹമ്മദ് , സതീഷ് ജോർജ്, ശ്യാംരാജ് ആർ.എൽ, കെ.എ ദേവസ്യ, ജെ.ജോൺ , വ്യാപാരി വ്യവസായി പ്രതിനിധി ടി.എസ് റഷീദ് തുടങ്ങിയവർ പ്രസംഗിക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍