Latest News
Loading...

കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷനിലെ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു


 കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷനിലെ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു. സിവിൽ സ്റ്റേഷന്‍റെ തുടക്കത്തിൽ സ്ഥാപിച്ച ജനറേറ്ററാണ് തുരുമ്പെടുത്ത് നശിക്കുന്നത്. അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ ജനറേറ്റർ. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് ജനറേറ്ററാണ് കേടായതിനെത്തുടർന്ന് തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നത്  .സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയ ആദ്യകാലങ്ങളിൽ ജനറേറ്ററിന്‍റെ പ്രവർത്തനം കാര്യക്ഷമമായി നടന്നിരുന്നു. എന്നാൽ, പിന്നീട് വർഷങ്ങളായി ഇത് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. ഡിപ്പാർട്ട്മെന്‍റുകൾ തമ്മിലുള്ള തർക്കമാണ് ജനറേറ്റർ യഥാസമയം നന്നാക്കാതിരിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. ഒപ്പം ഫണ്ടിന്‍റെ ലഭ്യതയും തടസമായി. എന്തായാലും കേടായ ജനറേറ്റർ ഇരുമ്പുവിലയ്ക്കു പോലും നൽകാനാവാതെ തുരുമ്പെടുത്ത് നശിക്കുകയാണ് ഇപ്പോൾ.

നേരത്തേ ജനറേറ്റർ ഉണ്ടായിരുന്നപ്പോൾ വൈദ്യുതി നിലച്ചാൽ ലിഫ്റ്റ് അടക്കം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇത് കേടായതോടെ വൈദ്യുതിതടസം ഉണ്ടായാൽ ലിഫ്റ്റ് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. വൈദ്യുതി തടസം നേരിടാൻ ഓരോ ഓഫീസും വെവ്വേറെ ഇൻവർട്ടർ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍