കോട്ടയം: ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പാരാ ലീഗല്‍ വോളന്റ്‌റിയര്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയൂടെയും നേതൃത്വത്തില്‍ നടത്തിയ പരിപാടി കോട്ടയം ചിഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് തേജോമയി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ ജി. പ്രവീണ്‍ കുമാര്‍ അധ്യക്ഷനായിരുന്നു. എക്സൈസ് പ്രവന്റിവ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍, സൈക്കോതെറാപ്പിസ്റ്റ് സിജി ആന്റ്‌റണി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സജിത, സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ സേതു പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു.



0 അഭിപ്രായങ്ങള്‍