നിയമ സഭ തെരഞ്ഞെടുപ്പിൽ ദലിത് - ആദിവാസി സംഘടനകൾ യു.ഡി.എഫിനെ പിന്തുണക്കും
കോട്ടയം :
ദലിത് - ആദിവാസി സംഘടനകളുടെ സംയുക്തവേദിയായ അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കും. 60 ലേറെ വരുന്ന എസ് സി, എസ് റ്റി സംഘടനകളുടെ സംയുക്ത വേദിയാണ് എ ഡി എഫ് .
ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ആദിവാസി ദലിത് വിഭാഗങ്ങൾ സമുദായികമായി തുടച്ചുനീക്കപ്പെടുമെന്ന ആശങ്ക കേരളത്തിലെ ഭൂരിപക്ഷം വരുന്ന ദലിത് ആദിവാസി വിഭാഗങ്ങൾക്കുണ്ട്. ഇടതുപക്ഷ ഭരണം കൊണ്ട് ഏറെ കെടുതികൾ നേരിട്ടുകൊണ്ടിരിക്കുന്നവരാണ് ആദിവാസി-ദലിത് വിഭാഗങ്ങളെന്നും നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു
പത്ര സമ്മേളനത്തിൽ
ഐ.ആർ സദാനന്ദൻ
(ചെയർമാൻ എ ഡി എഫ് )
കെ.അംബുജാക്ഷൻ
(വർക്കിംഗ് ചെയർമാൻ എ ഡി എഫ് )
എം.ഗീതാനന്ദൻ
(ജനറൽ കൺവീനർ എ ഡി എഫ് )
ഡോ. എൻ.വി ശശിധരൻ
പ്രൊഫ.പി.കെ.ഗോപിനാഥൻ
പ്രശാന്ത് എം.പ്രഭാകരൻ
സി.ജെ തങ്കച്ചൻ
സി.കെ ഷീബ
ശ്രീജിത്ത് പി.ശശി
തിലകമ്മ പ്രേം കുമാർ
ജിനമിത്ര
ദാസ് ജോസ്
തുടങ്ങിയവർ സംസാരിച്ചു
0 അഭിപ്രായങ്ങള്‍