എരുമേലി മു​ട്ട​പ്പ​ള്ളി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു; പ്ര​തി​രോ​ധ ന​ട​പ​ടി തു​ട​ങ്ങി

 


മു​ക്കൂ​ട്ടു​ത​റ: മു​ട്ട​പ്പ​ള്ളി വാ​ർ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് പ​ല​രും ചി​കി​ത്സ തേ​ടി​യ​തോ​ടെ ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ. ആ​ശ​ങ്ക വേ​ണ്ടെ​ന്നും പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ലോ​റി​ക്കാ​ർ വി​ത​ര​ണം ചെ​യ്ത കു​ടി​വെ​ള്ള​ത്തി​ൽ നി​ന്നാ​യി​രി​ക്കാം രോ​ഗം പ​ട​ർ​ന്ന​തെ​ന്നു സം​ശ​യ​മു​ണ്ട്. അ​ടു​ത്തി​ടെ സ​മീ​പ വാ​ർ​ഡാ​യ തു​മ​രം​പാ​റ​യി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് പ​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്നു. മു​ണ്ടി​നീ​ര് രോ​ഗ​മു​ണ്ടാ​യ കു​ട്ടി​യി​ൽ​നി​ന്ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​ർ​ന്നെ​ന്നാ​ണ് മ​ന​സി​ലാ​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു.

ഹോ​മി​യോ വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് തു​മ​രം​പാ​റ​യി​ൽ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ വാ​ർ​ഡാ​യ മു​ട്ട​പ്പ​ള്ളി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​ത്. ഇ​വി​ടെ മ​ഞ്ഞ​പ്പി​ത്ത​രോ​ഗം പ​ല​രി​ലേ​ക്കും എ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ത് മു​ൻ​നി​ർ​ത്തി പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ഇ​ന്ന​ലെ ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘം പ​രി​ശോ​ധി​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍