മുണ്ടക്കയം : വേലനിലം ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ പ്രവേശനാഘോഷവും അനുമോദന ചടങ്ങും നടത്തി.
വേലനിലം മദ്രസ്സ ഹാളിൽ വെച്ച് നടത്തിയ പരിപാടി ഇമാം അബ്ദുൾ റഹിമാൻ മൗലവി ഉദ്ഘാടനം ചെയ്തു.
അഷറഫ് കല്ലുപുരക്കൽ അദ്യക്ഷത വഹിച്ച യോഗത്തിൽ കെ എച്ച് ഇസ്മായിൽ,കെ പി നാസ്സറുദ്ധീൻ, കെ പി ഇബ്രാഹിം, പി പി സലിം,എം എം സൈനുദ്ധീൻ,കെ എം ഇസ്മായിൽ, കെ കെ നസീർ, ഷുക്കൂർ കുതിരംകാവിൽ, ഇബ്രാഹിം കളിതടത്തിൽ, സജി വാരിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ
ദക്ഷിണ കേരള വിദ്യാഭ്യാസ ബോർഡ് നടത്തിയ വാർഷിക പരീക്ഷയിൽ പത്താം ക്ലാസ്സിൽ നിന്നും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ അൻസില ഷിയാസിനെയും അദ്ധ്യാപകരെയും ആദരിച്ചു



0 അഭിപ്രായങ്ങള്‍