ടി ​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ ചെ​ന്നാ​പ്പാ​റ മു​ക​ളി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.

 






മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ ടി ​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ ചെ​ന്നാ​പ്പാ​റ മു​ക​ളി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. മേ​ഖ​ല​യി​ൽ വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രെ പു​ലി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി‌​യു​ടെ പ​ശു ച​ത്തി​രു​ന്നു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് മേ​ഖ​ല​യി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ പു​ലി​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

12 ഓ​ളം കാ​മ​റ​ക​ളാ​ണ് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ കൂ​ട് സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തു​ട​ർ ന​ട​പ​ടി​യി​ലേ​ക്ക് വ​നം​വ​കു​പ്പി​ന് ക​ട​ക്കാ​ൻ ക​ഴി​യൂ.

പ​തി​വാ​യി വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന മേ​ഖ​ല​യാ​ണ് ചെ​ന്നാ​പ്പാ​റ​മു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​യും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഇ​തി​ന് പു​റ​മേ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ പു​ലി പി​ടി​ക്കു​ന്ന​തും പ​തി​വാ​ണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍