എരുമേലി സെന്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂ‌കൂളിൽ സ്റ്റുഡൻ്റ്സ് പോലിസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

 


എരുമേലി: സെന്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂ‌കൂളിൽ സ്റ്റുഡൻ്റ്സ് പോലിസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി വിശാൽ ജോൺസൺ സല്യൂട്ട് സ്വീകരിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി എസ് നെൽസൺ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ മാനേജർ റവ. ഫാദർ വർഗീസ് പുതുപ്പറമ്പിൽ, എസ്പിസി കോട്ടയം ജില്ലാ നോഡൽ ഓഫീസർ കെ. രാജേഷ്, പ്രിൻസിപ്പൽ റോയ് സ്കറിയ, ഹെഡ്മിസ്ട്രസ് രേഖ മാത്യൂസ്, പിറ്റിഎ പ്രസിഡൻ്റ് മാർട്ടിൻ സി ചാണ്ടി എന്നിവർ പങ്കെടുത്തു. എരുമേലി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ഡ്രിൽ ഇൻസ്ട്രക്ടർമാരുമായ അസി. സബ് ഇൻസ്പെക്ടർ സി എ ലേഖ, സിവിൽ പോലീസ് ഓഫീസർ കെ എ അബ്ദു‌ൾ ജലീൽ, സ്കൂൾ എസ്‌പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ലിറ്റി. കെ. മാത്യു എന്നിവർ നേതൃത്വം നൽകി. അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍