കേരള ഹർത്താൽ : അഖിലതിരുവിതാംകൂർ മല അരയ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു

 



കേരള ഹർത്താൽ : അഖിലതിരുവിതാംകൂർ മല അരയ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു


കോട്ടയം : 
ബി.ഡി. എസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവ ശ്യപ്പെട്ട് 28-ന് ജസ്റ്റിസ് ഫോർ നിധിൻ രാജ്ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച കേരളാ ഹർത്താലിന് അഖി ലതിരുവിതാംകൂർ മല അരയ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി. എസ് വിദ്യാർത്ഥി നിധിൻ രാജിന് ക്രൂരമായ വിവേചനമാണ് കോളേജിൽ നേരിടേണ്ടിവന്നത്. സംഭവം നടന്ന് രണ്ടാഴ്‌ച പിന്നിട്ടിട്ടും പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്‌തിട്ടില്ല. കോളേജ് മാനേ ജ്മെന്റിനെയും ജാതിവെറിപൂണ്ട അധ്യാപകരെയും രക്ഷപ്പെടുത്താനുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിധിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക, കേരളത്തിലും രോഹിത് വെമുല ആക്‌ട് നടപ്പാക്കുക, അഞ്ചരക്കണ്ടി ദന്തൽ കോളേ ജിന്റെ അംഗീകാരം റദ്ദാക്കുക, നിധിൻ രാജിൻ്റെ കുടുംബത്തിന് നഷ്ട‌പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

യോഗത്തിൽ അഖില തിരുവിതാംകൂർ മലഅരയ മഹാസഭ പ്രസിഡണ്ട് പി എസ് മോഹൻദാസ്' അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി കെ ശശി, വൈസ്പ്രസിഡണ്ട' പി എൻ ശശി പഴൂർ, റ്റി ഐ ലീല, പി ബി ശ്രീനിവാസൻ, കോട്ടയം ജില്ലാ പ്രസിഡണ്ട് പി ആർ ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍