മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ ഭവനപദ്ധതി സമർപ്പണം നാളെ

 മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ ഭവനപദ്ധതി സമർപ്പണം നാളെ



....



മുണ്ടക്കയം. ഹോളി ട്രിനിറ്റി സി എസ്.ഐ പള്ളിയുടെ 175-ാം വാർഷികത്തോടനുബന്ധിച്ചു നടപ്പാക്കിയ ഹെൻറി ബേക്കർ ജൂനിയർ ഹെറിറ്റേജ് സെന്റർ ആൻഡ് ജോർജ് വില്യംസ് റസിഡൻസി ന്റെ പ്രതിഷ്ഠാശുശ്രൂഷ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ ഭവനപദ്ധതി സമർപ്പണം നാളെ (ഞായറാഴ്ച)

നടക്കും. പദ്ധതിയിലൂടെ 8 വീടു കളാണു ഭവനരഹിതർക്കായി നിർമിച്ചുനൽകിയത്. ബേക്കർ മൗണ്ടിലാണു (വേങ്ങക്കുന്ന്) വീ ടുകൾ നിർമിച്ചത്.


വൈകിട്ട് 3നു സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രതിഷ്‌ഠാകർമം നിർ വഹിക്കും. ബിഷപ് ഡോ. കെ.ജി. ദാനിയൽ അനുഗ്രഹ പ്രഭാഷണംനടത്തും. ഇടവക വികാരി റവ.ജോൺ ഐസക് അധ്യക്ഷത വഹിക്കും.


വനത്താൽ ചുറ്റപ്പെട്ട മുണ്ടക്ക യത്ത് ആദ്യമെത്തി മിഷനറി പ്രവർത്തനം നടത്തിയ ഹെൻറി ബേക്കറിൻ്റെ കുടുംബത്തിലെ പ്രധാന അംഗങ്ങളുടെ പേരുകളി ലാണ് 8 വീടുകളും നാമകരണം ചെയ്തിരിക്കുന്നതെന്നു ജൂബിലി കൺവീനർ ബോബിന മാത്യു, സെക്രട്ടറി ആശാ ബിനു, പ്രോജ ക്ട് കൺവീനർ ജേക്കബ് പി. ജോൺ എന്നിവർ അറിയിച്ചു.


പടം -മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയുടെ 175-ാം വാർഷിക ത്തോടനുബന്ധിച്ച് നടപ്പാക്കിയ ഭവനനിർമാണ പദ്ധതിയിൽ ഒരുക്കിയ കെട്ടിടസമുച്ചയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍