കുടുംബശ്രീയുടെ വിഷു വിപണനമേളകൾ ഏപ്രിൽ 10 മുതൽ
വിഷുക്കാലം കെങ്കേമമാക്കാൻ ഗുണമേന്മയുള്ള കാർഷികോല്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകൾ വെള്ളിയാഴ്ച മുതല്‍
14 വരെ പ്രവർത്തിക്കും. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും വിഷു ചന്തകൾ ആരംഭിക്കും. കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭങ്ങളിൽ നിന്നുമുള്ള വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളാണ് വിഷു വിപണനമേളയെ സമ്പന്നമാക്കുന്നത്.
സിഡിഎസുകളിൽ നിന്നുള്ള കൃഷി ഗ്രൂപ്പുകളുടെ
വിഷരഹിത തണ്ണിമത്തൻ, കണിവെള്ളരി, ചീര, പയർ ഉൾപ്പെടെ നിരവധി കർഷക ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാകും. വിവിധ സംരംഭകരുടെ ധാന്യ പൊടികൾ, കറിപ്പൊടികൾ, ചമ്മന്തി പൊടികൾ, അച്ചാറുകൾ എന്നിവയും ലഭ്യമാകും.



0 അഭിപ്രായങ്ങള്‍