കന്നിവോട്ടും കല്യാണവും ഒരുമിച്ചെത്തി രണ്ടും മുടക്കാതെ ഇന്ദു

 



കന്നിവോട്ടും കല്യാണവും ഒരുമിച്ചെത്തി രണ്ടും മുടക്കാതെ ഇന്ദു


മുണ്ടക്കയം: കന്നിവോട്ടും കല്യാണവും ഒരുമിച്ച് എത്തിയപ്പോൾ രണ്ടിനെയും സന്തോഷത്തോടെ വരിച്ച്  ഇന്ദു. മുണ്ടക്കയം  വേലനിലം വെട്ടുകല്ലാംകുഴി  കുളത്തിനാനിക്കൽ ദാസിന്റെയും  സുമയുടെയും മകളായ   ഇന്ദുവിന്റെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു  ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ട് രേഖപ്പെടുത്തുവാൻ  വളരെയേറെ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ്  കല്യാണദിവസം തന്നെ വോട്ടെടുപ്പും പ്രഖ്യാപിച്ചത്. വിഴിക്കത്തോട് സ്വദേശി അനൂപുമായാണ്
 ഇന്ദുവിന്റെ വിവാഹം നിച്ചയിച്ചിരുന്നത് കല്യാണത്തിന് മുമ്പ് തന്നെ വോട്ട് ചെയ്യണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അനൂപും സമ്മതം മൂളി.

വ്യാഴാഴ്ച മുണ്ടക്കയത്ത് വിവാഹ സൽക്കാരമെല്ലാം കഴിഞ്ഞ് മൂന്നുമണിയോടുകൂടി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വേലനിലം എൽപി സ്കൂളിലെ  124 നമ്പർ   ബൂത്തിൽ എന്ത് ഇന്ദു വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഭർത്താവ് അനൂപ് വിഴിക്കത്തോട്ടിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ജനാധിപത്യ പ്രക്രിയയിലെ  കടമ നിർവഹിക്കുവാൻ ഉള്ള  ഇന്ദുവിന്റെ   പരിശ്രമം പ്രശംസ പിടിച്ചു പറ്റി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍