കോട്ടയം: 40 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം ഭാര്യയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിനതടവും 3000 രൂപ പിഴയും കോടതി വിധിച്ചു.
എരുമേലി സൗത്ത് വില്ലേജ് മഞ്ഞളരുവി കരയിൽ ഈറ്റത്തോട്ടത്തിൽ കുമാര (78) നെയാണ് കോടതി ശിക്ഷിച്ചത്
2018 ജൂൺ 4-ന് പുലർച്ചെ 4 മണിയോടെ ഉറങ്ങിക്കിടന്നിരുന്ന ഭാര്യ തങ്കമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പുപ്രകാരം ജീവപര്യന്തം കഠിനതടവിനൊപ്പം 3000 പിഴയും വിധിച്ചിട്ടുണ്ട്.

പിഴ അടച്ചില്ലെങ്കിൽ അധിക ശിക്ഷയും അനുഭവിക്കേണ്ടതായി വരും.
വിചാരണക്കിടെ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 20 സാക്ഷികളെയും 25 രേഖകളും കോടതിയിൽ ഹാജരാക്കി. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മീരാ രാധാകൃഷ്ണൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

0 അഭിപ്രായങ്ങള്‍