ശക്തമായ കാറ്റും മഴയിലും 35മൈലിൽ മരം മറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു

 



ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണു; 

 മുണ്ടക്കയം :  ശക്തമായ കാറ്റും മഴയിലും 35മൈലിൽ മരം മറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു* 
ദേശിയ പാത മുണ്ടക്കയം 35-ാം മൈൽ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിന്നിരുന്ന തേക്ക് മരമാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ ഒടിഞ്ഞ് റോഡിലേക്ക് പതിച്ചത്.
പാതയോരത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്. കാറുകളുടെ ഗ്ലാസുകൾ തകർന്നു.ഈ സമയത്ത് റോഡിലൂടെ മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മരം വീണതിനെത്തുടർന്ന്  ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍