പ്രവര്‍ത്തകരില്ലാതെ എസ് എഫ് ഐ മാര്‍ച്ച് മാറ്റി വെച്ചു.പൊതുജനവും പോലീസും വലഞ്ഞത് മണിക്കൂറുകള്‍

 




കോ​​ട്ട​​യം: ത​​ല​​സ്ഥാ​​ന​​ത്തെ പോ​​ലീ​​സ് ന​​ട​​പ​​ടി​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കോ​​ട്ട​​യ​​ത്ത് എ​​സ്എ​​ഫ്ഐ പ്ര​​ഖ്യാ​​പി​​ച്ച ക​​ള​​ക്‌ടറേറ്റ് മാ​​ർ​​ച്ച് ആ​​ഹ്വാ​​ന​​ത്തി​​ൽ പോ​​ലീ​​സും പൊ​​തു​​ജ​​ന​​വും വ​​ല​​ഞ്ഞു

ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​മാ​​ർ​​ച്ച് ന​​ട​​ത്തു​​മെ​​ന്നാ​​യി​​രു​​ന്നു എ​​സ്എ​​ഫ്ഐ​​യു​​ടെ പ്ര​​ഖ്യാ​​പ​​നം. മാ​​ർ​​ച്ച് അ​​ക്ര​​മാ​​സ​​ക്ത​​മാ​​കു​​മെ​​ന്ന സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് റി​​പ്പോ​​ർ​​ട്ട് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പോ​​ലീ​​സ് രാ​​വി​​ലെ 10.30 മു​​ത​​ൽ ക​​ള​​ക്‌ടറേറ്റിന് മു​​ന്നി​​ൽ വ​​ൻ സ​​ന്നാ​​ഹ​​ങ്ങ​​ളു​​മാ​​യി കാ​​ത്തു​​നി​​ന്നു.

ക​​ള​​ക്‌ടറേറ്റിന് മു​​ന്നി​​ൽ കെ​​കെ റോ​​ഡ് അ​​ട​​ച്ച​​തോ​​ടെ ന​​ഗ​​രം ഗ​​താ​​ഗ​​ത​​ക്കു​​രി​​ക്കി​​ലാ​​യി. ക​​ഞ്ഞി​​ക്കു​​ഴി ഭാ​​ഗ​​ത്തു​​നി​​ന്നെ​​ത്തി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ജി​​ല്ലാ ജ​​യി​​ലി​​ന് മു​​ന്നി​​ലൂ​​ടെ ക​​ട​​ത്തി​​വി​​ട്ട​​തോ​​ടെ ലോ​​ഗോ​​സ് ജം​​ഗ്ഷ​​നും ശാ​​സ്ത്രി റോ​​ഡും നി​​ശ്ച​​ല​​മാ​​യി.

മ​​ണി​​ക്കൂ​​റു​​ക​​ൾ എ​​സ്എ​​ഫ് ഐ മാ​​ർ​​ച്ച് എ​​ത്തു​​ന്ന​​തും കാ​​ത്തു​​നി​​ന്ന പോ​​ലീ​​സ് അ​​ക്ഷ​​രാ​​ർ​​ഥ​​ത്തി​​ൽ ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. പ്ര​​വ​​ർ​​ത്ത​​ക​​രി​​ല്ലാ​​ത്ത​​തി​​നാ​​ൽ എ​​സ്എ​​ഫ്ഐ നി​​ശ്ച​​യി​​ച്ച മാ​​ർ​​ച്ച് ഉ​​പേ​​ക്ഷി​​ച്ചെ​​ന്ന് പി​​ന്നീ​​ട് അ​​റി​​ഞ്ഞു. ജി​​ല്ലാ പ​​ഠ​​ന​​ക്യാ​​മ്പി​​നു പോ​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ തി​​രി​​ച്ചെ​​ത്താ​​ത്ത​​തി​​നാ​​ലാ​​ണ് മാ​​ർ​​ച്ച് ന​​ട​​ക്കാ​​ത്ത​​തെ​​ന്നാ​​യി​​രു​​ന്നു എ​​സ്എ​​ഫ്ഐ ജി​​ല്ലാ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം.

ആ​​ളി​​ല്ലാ​​തെ എ​​സ്എ​​ഫ്ഐ മാ​​ർ​​ച്ച് ഉ​​പേ​​ക്ഷി​​ച്ചെ​​ന്ന് ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെടെ പ്ര​​ചാ​​ര​​ണം ഉ​​ണ്ടാ​​യ​​തോ​​ടെ 50ഓ​​ളം പ്ര​​വ​​ർ​​ത്ത​​ക​​രെ സം​​ഘ​​ടി​​പ്പി​​ച്ച് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​എ​​സ്എ​​ഫ്ഐ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍