ചിറക്കടവ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു

 



കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു


ചിറക്കടവ്: ജവഹർ ബാൽ മഞ്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെയും തെക്കേത്തുകവല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചിറക്കടവ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

സ്കൂളിൽ നടന്ന ചടങ്ങിൽ ചിറക്കടവ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സേതു മാന്താടൻ പഠനോപകരണങ്ങളും ബാഗുകളും സ്കൂളിലെ പ്രഥമ അധ്യാപികയ്ക്ക് കൈമാറി.

സി ജി രാജൻ, സോമശേഖരൻ നായർ, വിഷ്ണു പ്രസാദ്, സജിമോൻ കെ സി, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍