ഇന്നലെ ഉച്ചകഴിഞ്ഞ് ജില്ലാ ആശുപത്രിയിലെ കണ്ണ് പരിശോധനാ വിഭാഗത്തിനു സമീപത്തെത്തിയ യുവാവാണ് ആദ്യം ചെടി കണ്ടെത്തിയത്. ഇത് കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയ യുവാവ് എക്‌സൈസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസഫിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ഹരിഹരന്‍ പോറ്റി, ബി. ആനന്ദ് രാജ്, എം. നൗഷാദ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ മാനുവേല്‍, എം. പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവര്‍ ചേര്‍ന്ന് കഞ്ചാവ് ചെടി പിഴുത് കസ്റ്റഡിയിലെടുത്തു.
ആശുപത്രിയില്‍ എത്തിയവര്‍ കഞ്ചാവ് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചപ്പോള്‍ വിത്ത് കിളിത്തതാകാമെന്ന് എക്സൈസ് സംഘം പറഞ്ഞു. ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണവും നിരീക്ഷണവും നടത്തുമെന്ന് എക്സൈസ് സംഘം പറഞ്ഞു.



0 അഭിപ്രായങ്ങള്‍