അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷിക ആഘോഷത്തോടനുബന്ധിച്ച് പഠനോപകരണ വിതരണം ചെയ്തു





 അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷിക ആഘോഷത്തോടനുബന്ധിച്ച് പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ആദരവ് നൽകുകയും നൂറിൽപരം കുട്ടികൾക്ക് പഠനോപകരണ വിതരണം നൽകുകയും ചെയ്തു പുഞ്ചവയൽ ശ്രീ കെ കെ കേശവൻ കല്ലിക്കുന്നേൽ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷ പരിപാടികൾ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി ജെ ജോൺസൺ ഔപചാരികമായി ഉദ്ഘാടനകർമ്മം നിർവഹിച്ച യോഗത്തിൽ സൊസൈറ്റിയുടെ പ്രസിഡന്റ് പി കെ ശശി അധ്യക്ഷത വഹിച്ചു റിട്ടയേഡ് വില്ലേജ് ഓഫീസർ എ. എസ് മുഹമ്മദും, കോരുത്തോട് ഗ്രാമപഞ്ചായത്ത് അംഗം പ്രശാന്തും മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു, സിജു കൈതമറ്റം പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു, ഡി യോഗത്തിൽ. വി പി കൊച്ചുമോൻ, രാജീവ് പുഞ്ചവയൽ, സി എസ് പ്രമോദ് ബെന്നി ദേവസ്യ വി പി അനിയൻ തുടങ്ങിയവർ സംസാരിച്ചു അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ സെക്രട്ടറി രാജീവ് പുഞ്ചവയൽ മെമ്പർഷിപ്പ് വിതരണം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍