മുണ്ടക്കയം പുഞ്ചവയലിൽ വളർത്തു നായയെ പുലി പിടിച്ചതായി സംശയം
മുണ്ടക്കയം:
പുഞ്ചവയൽ പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനു സമീപമാണ് വളർത്ത് നായെ അജ്ഞാത ജീവി കടിച്ചു കൊന്നത്. കലങ്ങോട്ടിൽ ഷാജിയുടെ വീടിന്റെ മുന്നിൽ തൊടലിൽ കെട്ടിയിരുന്ന വളർത്തു നായയെ ആണ് രാവിലെ ചത്തനിലയിൽ കണ്ടെത്തിയത്. ഷാജിയും കുടുംബവും രണ്ടു വർഷം മുന്നേ ഈ വീട്ടിൽ നിന്നും മാറി വേറൊരു വാടകവീട്ടിലാണ് താമസം. രാത്രികാലങ്ങളിൽ ഷാജി വളർത്തു നായെ തുറന്നു വിടാറുണ്ട്. കഴിഞ്ഞദിവസം തുറന്നു വിട്ടിരുന്നില്ല. ശനിയാഴ്ച രാവിലെ ഭക്ഷണം കൊടുക്കുവാൻ ചെന്നപ്പോഴാണ് വളർത്തു നായെ ചത്തനിലയിൽ ഷാജി കാണുന്നത്. സമീപyത്തെ പുലിയുടേതാണെന്ന് കരുതുന്ന കാൽപ്പാടുകൾ ഉണ്ട്. സംഭവമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി.



0 അഭിപ്രായങ്ങള്‍