മുണ്ടക്കയം: പുഞ്ചവയൽ പാക്കാനത്ത് നായയെ കൊലപ്പെടുത്തിയത് പുലിതന്നെയെന്ന് വനം വകുപ്പ്.
പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്ന വീട്ടിലെ വളർത്തു നായയെയാണ് പുലി കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് നായയെ കൊലപ്പെടുത്തിയത് പുലിതന്നെയാണന്ന് സ്ഥിരീകരിച്ചത്. ഇതോടെ നാട്ടുകാരോട് ജാഗ്രത പാലിക്കുവാൻ വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്



0 അഭിപ്രായങ്ങള്‍