മണിമലയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി




 മണിമലയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി

മണിമല: മണിമലയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി..ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. എരുമേലിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മണിമല മാര്‍ക്കറ്റ് ജംഗ്്ക്ഷനില്‍ പള്ളിപ്പടിയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് ആംബുലന്‍സ് നിയന്ത്രണംവിട്ടു ഇടിച്ചു കയറിയത്.

അപകടത്തില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം നിന്ന ഒരാള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. മണിമല പോലീസ് സ്ഥലത്തെത്തിയിരുന്നു. ഉടനെ തന്നെ രോഗിയെയും ബന്ധുക്കളെയും നാട്ടുകാരും പോലീസും ചേര്‍ന്ന് മറ്റൊരു ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടു കുട്ടികള്‍ ഉള്‍പ്പടെയുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍