കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി.
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലാണ് വിവിധ ഡിപ്പാർട്ട്മെൻ്റിലെ 8 ജീവനക്കാർ കുടുങ്ങിയത്. രാവിലെയായിരുന്നു സംഭവം.
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിലാണ് ജീവനക്കാർ ലിഫ്റ്റിൽ കുടിങ്ങിയത്.
കാഞ്ഞിരപ്പള്ളി അഗ്നിശമനരക്ഷാ സേന, സ്റ്റേഷൻ ഓഫീസർ
എ സാബുവിന്റെ
നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് ഉദ്യാഗസ്ഥർ 'ഹൈഡ്രോളിക് സ്പ്രെഡറിൻ്റെ' സഹായത്താൽ ലിഫ്റ്റിൻ്റെ വാതിൽ
തുറന്നാണ് ഇവരെ പുറത്തെത്തിച്ചത്



0 അഭിപ്രായങ്ങള്‍