മുണ്ടക്കയം: നിരന്തര പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ മുണ്ടക്കയം ടൗണിൽ അപകടക്കെണിയായി നിന്നിരുന്ന ഓടകൾ മൂടി.
നാലു മാസങ്ങൾക്കു മുമ്പ് മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ ജംഗ്ഷനിൽ വെള്ളക്കെട്ട് ഉണ്ടായതിനെത്തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓടകൾ തുറന്നത്. എന്നാൽ, കൂട്ടിക്കൽ റോഡ് മുറിച്ചു കടന്നുപോകുന്ന ഓടകളുടെ മധ്യഭാഗത്ത് പാറയ്ക്ക് സമാനമായി മാലിന്യം അടിഞ്ഞുകൂടിയതോടെ ഇതിന്റെ നവീകരണം സാധ്യമായില്ല. പഞ്ചായത്ത് അധികാരികൾ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും അടിയന്തരമായി ചെയ്യേണ്ട നിർമാണ പ്രവർത്തനം ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നാലുമാസത്തോളം ഇഴഞ്ഞു നീങ്ങുകയായിരുന്നു.



0 അഭിപ്രായങ്ങള്‍