കാഞ്ഞിരപ്പള്ളി : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുമായി ബന്ധപ്പെട്ട് ആരംഭിച്ച "സമഗ്ര 2026" പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന വായ്പാ വിതരണ പരിപാടിയുടെ ഉത്ഘാടനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല നിർവഹിച്ചു. വായ്പാ വിതരണ പരിപാടിയിൽ വിവിധ പദ്ധതികളിലായി 130 ഗുണഭോക്താക്കൾക്ക് 2.02 കോടി രൂപ വായ്പയായി വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി തലപ്പലം കുടുംബശ്രീ സി.ഡി.എസിന് 84 ലക്ഷം രൂപയുടെ വായ്പാ വിതരണം നടത്തി. പരിപാടിയിൽ മാനേജർ മനോജ് കുമാർ .കെ.എൻ, പ്രോജക്‌ട് അസിസ്റ്റന്റ്.ജോബിൻ സൈമൺ തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ബിന്ദുമോൾ.ടി തിരിച്ചടവ് സംബന്ധിച്ച് ക്‌ളാസ്സ് എടുത്തു

.jpg)

0 അഭിപ്രായങ്ങള്‍