google.com, pub-7174124965152196, DIRECT, f08c47fec0942fa0


 

മുണ്ടക്കയം കൊടികുത്തിയിൽ ജഡ്ജി സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് ഇടിച്ചു കയറിയ പിക്കപ്പിന് തീപിടിച്ചു.

 





മുണ്ടക്കയം കൊടികുത്തിയിൽ ജഡ്ജി സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് ഇടിച്ചു കയറിയ പിക്കപ്പിന് തീപിടിച്ചു. 



തമിഴ്നാട് സ്വദേശികളുടെ പിക്കപ്പ് വാഹനമാണ് കാറിനു മുകളിലേക്ക് ഇടിച്ചു കയറിയത് .


കാറിലുണ്ടായിരുന്ന ജഡ്ജി ഉൾപ്പെടെയുള്ള മൂന്നു പേരെയും പിക്കപ്പ് ലോറിയിലുണ്ടായിരുന്ന രണ്ടുപേരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക ഗുരുതരമല്ല.ദേശീയപാതയിൽ കൊടികുത്തിക്ക് സമീപം വൈകിട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. എറണാകുളം ലേബർ കോർട്ട്  ജഡ്ജി മുജീബ് റഹ്മാൻ, ഇദ്ദേഹത്തിന്റെ ക്ലർക്ക് ഡ്രൈവർ എന്നിവർ സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കാണ് നിയന്ത്രണംവിട്ട  പിക്കപ്പ് ഇടിച്ച കയറിയത്. തീപിടുത്തത്തിൽ പിക്കപ്പ് പൂർണമായും കത്തി നശിച്ചു. സ്ഥലത്ത് എത്തിയ പെരുവന്താനം പോലീസിന്റെ അടക്കം സമയോചിതമായ ഇടപെടൽ മൂലം കാറിലേയ്ക്ക് തീ പടരുന്നത് ഒഴിവായി.

പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍