കാഞ്ഞിരപ്പള്ളിയിൽ സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സഹോദരൻമാർ റിമാൻ്റിൽ





കാഞ്ഞിരപ്പള്ളിയിൽ സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സഹോദരൻമാർ റിമാൻ്റിൽ


കാഞ്ഞിരപ്പള്ളി കറിപ്ലാവ് ഇരവിമംഗലം മാര്‍ട്ടിന്‍ ബേബി (45), സഹോദരൻ ടോം ബേബി എന്നിവരാണ് റിമാൻറിലായത്. മൊബൈല്‍ ഫോണിലൂടെ ലോട്ടറിയുടെ അവസാന നാല് നമ്പര്‍ വാങ്ങിയാണ് ഇവര്‍ സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വാട്‌സാപ്പിലൂടെയോ ഫോണ്‍ സന്ദേശങ്ങളിലൂടെയാണ് നമ്പര്‍ വാങ്ങിയിരുന്നത്. അതാത് ദിവസം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ലോട്ടറി ഫലത്തില്‍ നമ്പര്‍ ഉള്‍പ്പെട്ടാല്‍ നമ്പര്‍ ബുക്ക് ചെയ്തവര്‍ക്ക് സമ്മാനം നല്‍കുന്നതായിരുന്നു രീതി. സംസ്ഥാന ലോട്ടറി നിരക്കിനെക്കാൾ തുക കുറച്ച് നമ്പർ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നതിനാൽ നിരവധി പേരാണ് ഇടപാടുകാരായി ഉണ്ടായിരുന്നത്. സമ്മാനതുകകള്‍ ഗൂഗിള്‍ പേ വഴിയോ നേരിട്ടോ ആണ് പ്രതികൾ കൈമാറി വന്നിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍