ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എരുമേലിയിൽ നിന്നും 2500 പായ്ക്കറ്റ് ഹാൻസ് പിടികൂടി

 



എരുമേലി : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എരുമേലിയിൽ നിന്നും 2500 പായ്ക്കറ്റ് ഹാൻസ് പിടികൂടി.ജില്ല പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാബ് ടീമും എരുമേലി പോലീസും ചേർന്ന് നടത്തിയ പരിശേധനയിലാണ് 6 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന

നിരോധിത പുകയില ഉല്പന്നമായ 2500 ചാക്ക് ഹാൻസും,224 കൂൾ പാക്ക് കളും പിടിച്ചെടുത്തത്. ,, ചരള,കമ്പിയിൽ,ഷാനി അബൂബക്കറിൻ്റെ

വീടിനോട് ചേർന്നുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. എരുമേലിയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനായി എത്തിച്ചതായിരുന്നു ഇവയെന്ന് പോലീസ് അറിയിച്ചു.പ്രതിയെ പുകയില ഉല്പന്നങ്ങൾ പിടികൂടിയ വീട്ടിൽ നിന്ന് തന്നെ അറസ്റ്റ് ചെയ്തു.എരുമേലി ഇൻസ്പക്ടർ, സുരേഷ് എം.ആർ,എരുമേലി എസ്എച്ച് ഒ.ശാന്തി കെ ബാബു, എസ് ഐ ജിബിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയതും പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തതും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍