അനുവാദമില്ലാതെ ബസ് സ്റ്റാന്റിനുള്ളിൽ പൊതുസമ്മേളനം. വിവരം തിരക്കാൻ എത്തിയ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നേരെ കയ്യേറ്റം. പോലീസ് കേസെടുത്തു
മുണ്ടക്കയം : അനുവാദമില്ലാതെ മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിൽ പൊതുസമ്മേളനം നടത്തിയതിനെ തുടർന്നു വിവരം തിരക്കാൻ എത്തിയ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നേരെ കയ്യേറ്റം. പോലീസ് കേസെടുത്തു
കർഷക സംഘം സംസ്ഥാന ജാഥയോട് അനുബന്ധിച്ചു മുണ്ടക്കയം ബസ് സ്റ്റാന്റിൽ നടത്തിയ സമ്മേളത്തിന് പഞ്ചായത്തിൽ നിന്നും അനുവാദം വാങ്ങിയിട്ടില്ലായിരുന്നു ഈ വിവരം തിരക്കാനെത്തിയ മുണ്ടക്കയം ഗ്രാമപഞ്ചായത്തു സെക്രട്ടറിയെ പ്രവർത്തകർ നിരവധി തവണ ഉന്തുകയും തള്ളുകയുമായിരുന്നു.
സംഭവത്തിൽ പരാതി നൽകിയതായി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സൂസമ്മ മാത്യു പറഞ്ഞു. സമ്മേളനം നടത്തിയ വിഷയത്തിൽ കേസെടുത്തതായി മുണ്ടക്കയം പോലീസ് അറിയിച്ചു



0 അഭിപ്രായങ്ങള്‍