പാറത്തോട് - കല്ലുവേലി - വേങ്ങത്താനം റോഡിൽ പാലപ്ര ഭഗവതി ക്ഷേത്രം മുതൽ പാലപ്ര ടോപ്പ് വരെയുള്ള ഭാഗത്ത്

 ഗതാഗത നിയന്ത്രണം



കാഞ്ഞിരപ്പള്ളി: പാറത്തോട് - കല്ലുവേലി - വേങ്ങത്താനം റോഡിൽ പാലപ്ര ഭഗവതി ക്ഷേത്രം മുതൽ പാലപ്ര ടോപ്പ് വരെയുള്ള ഭാഗത്ത്


പുനരുദ്ധാരണപ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്തംബർ 20 വരെ ഈ വഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങൾ ചോറ്റി - ഊരയ്ക്കനാട് - മാളിക റോഡ് വഴിതിരിഞ്ഞ് പോകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍