google.com, pub-7174124965152196, DIRECT, f08c47fec0942fa0


 

പു​ലി​പ്പേ​ടി​യി​ൽ മ​ല​യോ​രം; ഉ​രു​ണ്ടു​ക​ളി​ച്ച് വ​നം​വ​കു​പ്പ്






 മു​ണ്ട​ക്ക​യം: കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ പു​ലി​പ്പേ​ടി​യി​ൽ. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പു​ലി​യെ ക​ണ്ട​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​തം കെ​ടു​ത്തു​ക​യാ​ണ്. വ​ള​ർ​ത്തു​നാ​യ്ക്ക​ളും മൃ​ഗ​ങ്ങ​ളും ഓ​രോ ദി​വ​സ​വും പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വു​ക​യാ​ണ്. ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ശ​ക്ത​മാ​വു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പു​ഞ്ച​വ​യ​ൽ കാ​രി​ശേ​രി ടോ​പ്പ് ഏ​ന്ത​പ്പ​ടി ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പി​ൽ ദി​വാ​ക​ര​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ അ​ജ്ഞാ​ത​ജീ​വി കൊ​ന്നി​രു​ന്നു. പു​ലി​യു​ടെ ആ​ക്ര​മ​ണ​മാ​ണോ​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സ്ഥ​ല​ത്ത് ര​ണ്ടു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത നാ​യ​യു​ടെ ജ​ഡം ഇ​വി​ടെ​ത്ത​ന്നെ ഇ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, രാ​ത്രി​യി​ൽ അ​ജ്ഞാ​ത ജീ​വി വീ​ണ്ടു​മെ​ത്തി നാ​യ​യു​ടെ ജ​ഡം ക​ടി​ച്ചു​കൊ​ണ്ടു​പോ​യി. വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ളെ​ത്തി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​മ്പാ​കെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് കാ​മ​റ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ങ്കി​ലും ഇ​തി​ൽ ദൃ​ശ്യ​ങ്ങ​ളൊ​ന്നും പ​തി​ഞ്ഞി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ നാ​ട്ടു​കാ​ർ തൃ​പ്ത​ര​ല്ല. പു​ലി​യോ ക​ടു​വ​യോ ആ​കാം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ടി​വ​യ്ക്കു​ന്ന​താ​കാ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്ന​ത്.

ഇ​തേ സ്ഥ​ല​ത്തു​ത​ന്നെ ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​റ്റൊ​രു നാ​യ​യെ​യും അ​ജ്ഞാ​ത ജീ​വി കൊ​ന്നി​രു​ന്നു. ഇ​തി​ന് സ​മീ​പ മേ​ഖ​ല​യാ​യ പു​ഞ്ച​വ​യ​ൽ മാ​ങ്ങാ​പേ​ട്ട​യി​ലും കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കൊ​ട്ടാ​രം​ക​ട ഭാ​ഗ​ത്തും പു​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍