മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സംരക്ഷണ ഭിത്തി നിർമ്മാണം തടയണം - ഐ എൻ റ്റി യു സി
കാഞ്ഞിരപ്പള്ളി : പാറത്തോട്ടിൽ ദേശീയപാതയ്ക്ക് സമീപം മാനദണ്ഡങ്ങൾ ലംഘിച്ച് സി പി ഐ എം സംരക്ഷണ ഭിത്തി കെട്ടുന്നതായി ഐ എൻ റ്റി യു സി പാറത്തോട് മണ്ഡലം കമ്മറ്റി ആരോപണം ഉന്നയിച്ചു. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡിൽ ടൗണിനു സമീപത്തുള്ള സി പി ഐ എം ഓഫീസിനു മുൻവശം സംരക്ഷണ ഭിത്തികെട്ടുന്നത് പുറമ്പോക്ക് ഭൂമികയ്യേറിയാണെന്ന് ഐ എൻ റ്റി യു സി പറയുന്നു. എൻ എച്ചിൽ നിന്നും നിയമാനുസൃതമായ അകലം പാലിക്കാതെയുള്ള സംരക്ഷണ ഭിത്തി നിർമ്മാണം നാഷണൽ ഹൈവേ അത്ഥോറിറ്റി എത്രയും വേഗം തടയണമെന്ന് ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ സെയ്നുലാവുദ്ദീൻ പി.എം. പി.എം സുബേർ , ബെന്നി കെ.എം. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മോഹനദാസ് പഴുമല, മുണ്ടക്കയം ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കൊടിത്തോട്ടം , ജേക്കബ്ബ് വേങ്ങത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു



0 അഭിപ്രായങ്ങള്‍