കോട്ടയം :കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥയും ;പിടിപ്പുകേടും ഒരു കുടുംബത്തിന് തീരാദുഖം സമ്മാനിച്ചു .ഇന്നലെ വൈകിട്ട് മരിച്ച മണിമല സ്വദേശി
ജോമി ജോസഫ് (45)ന്റെ മൃതദേഹം പോലീസ് പരിശോധനയ്ക്കു ശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിക്കുവാനായി ചെല്ലുകയും .വേണ്ട പരിശോധനകൾക്കു ശേഷം ഫ്രീസർറിൽ സൂക്ഷിക്കുകയുമായിരുന്നു .
എന്നാൽ ഇന്ന് രാവിലെ മൃതദേഹം എടുക്കാനായി ചെന്ന ബന്ധുക്കൾ കണ്ടത് മൃതദേഹം ചീർത്ത നിലയിലാണ് .മൃതദേഹത്തിൽ തണുപ്പും ഇല്ലായിരുന്നു .മൃതദേഹം അഴുകി തുടങ്ങിയിരുന്നു .വല്ലാത്ത ദുർഗന്ധവും ഉണ്ടായിരുന്നു .തകരാറിലായ കാബിനിലാണ് മൃതദേഹം വച്ചിരുന്നത് .എന്നാൽ ഇതിനു ഉത്തരവാദികളായ ആശുപത്രി അധികൃതർ മുട്ടാപോക്ക് നയം പറയുകയാണ് ചെയ്തത് .
ഇതിനെതിരെ ആരോഗ്യ വകുപ്പിനും ,ജില്ലാ കളക്ടർക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു



0 അഭിപ്രായങ്ങള്‍