കാഞ്ഞിരപള്ളിയിൽ അനുവദിച്ച ട്രാഫിക്ക് പൊലീസ് യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങണമെന്ന ആവശ്യം ശക്തം.

 കാഞ്ഞിരപ്പള്ളിയിലെ ട്രാഫിക്ക് പൊലീസ് യൂണിറ്റ് പ്രവർത്തനം തുടങ്ങണം







കാഞ്ഞിരപള്ളി

കാലങ്ങൾക്ക് മുമ്പ് കാഞ്ഞിരപള്ളിയിൽ അനുവദിച്ച ട്രാഫിക്ക് പൊലീസ് യൂണിറ്റ് എത്രയും വേഗം പ്രവർത്തിച്ചു തുടങ്ങണമെന്ന ആവശ്യം ശക്തം.

ദേശീയ പാത 183 ലെ കോട്ടയം കുമളി റോഡ്, പുനലൂർ മുവാറ്റുപുഴ, കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എരുമേലി എന്നീ തിരക്കേറിയ റോഡുകൾ കടന്നുപോകുന്ന കാഞ്ഞിരപള്ളി മേഖലയിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് നിയന്ത്രിക്കുവാനും പരിഹരിക്കുവാനും ട്രാഫിക്ക് കൺട്രോൾ പൊലീസ് യൂണിറ്റ് വേണ്ടത് അത്യാവശ്യം തന്നെ. രണ്ടാഴ്ചക്കുള്ളിൽ ശബരിമല സീസൺ ആരംഭിക്കുന്നതോടെ ഗതാഗതകുരുക്ക് ഇരട്ടിയാകും. കാഞ്ഞിരപ്പള്ളിയിൽ പുതുതായി നിർമ്മിച്ച പൊലീസ് സ്റ്റേഷൻ മന്ദിരത്തിൽ ട്രാഫിക്ക് പൊലീസ് യൂണിറ്റ് പ്രവർത്തിപ്പിക്കുവാനുള്ള സ്ഥല സൗകര്യവും ഒരുക്കിയിട്ടുള്ളതാണ്. 2018ൽ സ്ഥാപിച്ച് ഇനിയും പ്രവർത്തിക്കാത്ത കാഞ്ഞിരപള്ളി പേട്ടകവലയിലെ ട്രാഫിക്ക് ലൈറ്റ് പുന:സ്ഥാപിച്ച് പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍