ചോറ്റിയിൽ കാർ ഇടിച്ച് കയറിയ അപകടം: ആത്മഹത്യാശ്രമമെന്ന് പോലീസ്; ഡ്രൈവർക്കെതിരെ കേസ്
മുണ്ടക്കയം: ചോറ്റിയിൽ ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടം മനപ്പൂർവം വരുത്തിവെച്ച ആത്മഹത്യാശ്രമമെന്ന് പോലീസ് സ്ഥിരീകരണം. കൂട്ടിക്കൽ തേൻപുഴ പുട്ടൂർ വീട്ടിൽ ഷാലോം ആണ് അമിതവേഗതയിൽ കാർ ഓടിച്ച് സ്വയം അപകടത്തിൽപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ ചോറ്റിയിലായിരുന്നു സംഭവം. അമിതവേഗതിയിൽ സ്വയം ആത്മോഹത്തിലേക്ക് പാഞ്ഞ കാർ എതിരെ വന്ന ഒരു വാഹനത്തിൽ തട്ടികയും ഇതോടെനിയന്ത്രണം വിട്ട് കാർ ഏഴോളം വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഷാലോം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മുണ്ടക്കയം പോലീസ് ഷാലോമിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് മുണ്ടക്കയം എസ്.എച്ച്.ഒ. അനന്തു തമ്പി അറിയിച്ചു. അപകടത്തിൽ ആരുടെ നില ഗുരുതരമല്ല.



0 അഭിപ്രായങ്ങള്‍