ഇടക്കുന്നത്ത് നടത്തിയ മിന്നൽ റെയ്ഡിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി

 



കാഞ്ഞിരപ്പള്ളി: ലഹരിമരുന്ന് വിരുദ്ധ പരിശോധനയുടെ ഭാഗമായി ഇടക്കുന്നത്ത് നടത്തിയ മിന്നൽ റെയ്ഡിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. ഇടക്കുന്നം സ്വദേശിയായ അസറുദ്ദീൻ (26) ആണ് പോലീസിന്റെ പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് (ഡാൻസാഫ്) ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പ്രതിയിൽ നിന്ന് ഏകദേശം ഏഴ് ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും വർദ്ധിക്കുന്നതായി ലഭിക്കുന്ന പരാതികളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഡാൻസാഫ് സംഘം അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍