ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും







 ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും


കോട്ടയം: അവശ്യ സേവന വിഭാഗങ്ങളിൽപ്പെട്ടവർക്കും പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലകൾ വഹിക്കുന്നവർക്കുമായി ഏർപ്പെടുത്തിയ വോട്ടിംഗ് കേന്ദ്രങ്ങൾ അവധി ദിവസങ്ങളായ ഇന്നും നാളെയും (വ്യാഴം ,വെള്ളി ) ഞായറാഴ്ച്ചയും ഉൾപ്പെടെ പ്രവർത്തിക്കും.


അവശ്യ സേവന വിഭാഗങ്ങളിൽ പെട്ടവർക്ക് ഏപ്രിൽ ആറു വരെയും പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലയുള്ളവർക്ക് ഏപ്രിൽ എട്ടു വരെയും നിശ്ചിത കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം. രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചു വരെയാണ് സമയം.


പോലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി സേവനങ്ങൾ, ഹെൽത്ത് സർവീസ്, വനം ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, തപാൽ, വോട്ടിംഗ് ദിവസത്തെ കവറേജിനു തെരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയിട്ടുള്ള മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നീ 14 വിഭാഗങ്ങളാണ് അവശ്യസർവീസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽ ഫോം 12 ഡി വഴി അപേക്ഷിച്ചവർക്ക് തങ്ങൾക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളുടെ പോസ്റ്റൽ വോട്ടിംഗ് സെൻററുകളിലെത്തി (പി.വി.സി) വോട്ട് ചെയ്യാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍