അഡ്വ.സെബാസ് റ്റൻ കുളത്തുങ്കലിന് പാറത്തോട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ വരവേല്പ്.




 പൂഞ്ഞാർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ് റ്റൻ കുളത്തുങ്കലിന് പാറത്തോട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ വരവേല്പ്.

ശനിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ നിന്നുമാരംഭിച്ചു കുളപ്പുറം ഒന്നാം മൈൽ, പാലമ്പറ, മുക്കാലി, ഇടക്കുന്ന o പള്ളിമുക്ക്, സി എസ് ഐ ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഇടക്കുന്ന o വായനശാലാ ജംഗ്ഷനിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.ഇതോടെ സ്ഥാനാർത്ഥിയുടെ പര്യടന പരിപാടിക്കു സമാപനമായി.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ വർഗീസ്, സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ പി കെ ബാലൻ, കെ എ സിയാദ്, പഞ്ചായത്ത് മെംബർമാരായ മാർട്ടിൻ തോമസ്, വി എം ഷാജഹാൻ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ അഡ്വ.സാജൻ   കുന്നത്ത്,   സുമാ സജി, സിന്ധു മോഹൻ, കെ കെ ശശികുമാർ ,കെ ജെ തോമസ് കട്ടയ്ക്കൽ, ഡയസ് കോക്കാട്ട്,ഹംസ ,ജോസകൊച്ചുപുര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍