ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ ചെളിക്കുഴിക്ക് സമീപം റോഡിലേക്ക് മരം വീണു

 മുണ്ടക്കയം :ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ ചെളിക്കുഴിക്ക് സമീപം മരം


റോഡിലേക്ക് ഒടിഞ്ഞുവീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു ഇതേ തുടർന്നു ഗതാഗതവും സ്തംഭിച്ചു. 

റോഡരികിൽ നിന്ന തേക്കുമരമാണ് വൈദ്യുതി പോസ്റ്റുകൾ തകർത്തു കൊണ്ട് റോഡിലേക്ക് വീണത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും കെ എസ് ഇ ബി ജീവനക്കാരും ചേർന്നു മരം വെട്ടി മാറ്റിയും വൈദ്യുതി ലൈൻ നീക്കം ചെയ്തും ഗതാഗതം പുനസ്ഥാപിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍